ചെറുവോട്ട് താഴെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ കഴിഞ്ഞ ഭരണസമിതിയുടെ അവസാന വർഷ പദ്ധതി പ്രകാരം കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പതിനെട്ടാം വാർഡിലെ ചെറുവോട്ട് താഴെ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ്ബോസ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി ശ്രീജ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ കബീർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഫ്സാമനാഫ്, ബൽക്കീസ് മുസ്തഫ, മുൻ മെമ്പർമാരായ ഷരീഫ് കാപ്പാട്, വി.കെ അബ്ദുൽ ഹാരിസ്, റോഡ് കമ്മിറ്റി കൺവീനർ നമീർ മുബാറക് എന്നിവർ സംസാരിച്ചു. റോഡ് നിർമ്മാണത്തിനായി സാമ്പത്തികമായും ശാരീരികമായും മാനസികമായും സഹകരിച്ച പ്രദേശവാസികൾ ഒന്നടങ്കം ആവേശപൂർവ്വം പരിപാടിയിൽ പങ്കെടുത്തു. പായസ വിതരണവും മധുരപലഹാര വിതരണവും നടന്നു.

Leave a Reply

Your email address will not be published.