മുടന്തിയും ഇഴഞ്ഞും ദേശീയപാത ആറ് വരി നിര്‍മ്മാണം; ഗതാഗത യോഗ്യമാകാന്‍ ഇനിയും എത്ര നാൾ

നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ 11 കിലോ.മീറ്ററില്‍ നിര്‍മ്മിക്കുന്ന ആറ് വരി ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്ന അവസ്ഥ. പ്രവൃത്തി കൂടുതല്‍ തീരാനുളളത് പന്തലായനി പുത്തലത്ത് കുന്നിനും കുന്ന്യോറമലയ്ക്കും ഇടയിലുളള ഭാഗമാണ്. കഷ്ടിച്ചു ഒരു കിലോമീറ്റര്‍ നീളത്തിലാണ് പ്രവൃത്തി പൂര്‍ണ്ണതയിലെത്തിക്കേണ്ടത്.

കൂമന്‍ തോട് റോഡില്‍ നിര്‍മ്മിച്ച അടിപ്പാതയ്ക്ക് സമീപം റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇവിടെ കനാല്‍ ക്രോസ് ചെയ്തയിടത്ത് നിര്‍മ്മിച്ച പാലത്തിനും കുന്ന്യോറമലയ്ക്കും ഇടയില്‍ ഇനിയും മണ്ണിട്ട് ഉയര്‍ത്തേണ്ടതുണ്ട്. ഇവിടെ സര്‍വ്വീസ് റോഡ് പണി തുടങ്ങിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമാകാന്‍ ആഴ്ചകള്‍ എടുക്കും. കൊല്ലം അണ്ടര്‍പാസിന് മുകളില്‍ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. നന്തിയില്‍ ബൈപ്പാസ് ആരംഭിക്കുന്നിടത്ത് കീഴൂര്‍ റോഡില്‍ അണ്ടര്‍പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. കരാര്‍ കമ്പനിയായ വഗാഡിന്റെ പ്ലാന്റിന് സമീപത്ത് കൂടി വടക്ക് ഭാഗത്ത് സര്‍വ്വീസ് റോഡ് നിര്‍മ്മാണം ആരംഭിച്ചു. ഇതായിരുന്നു ഈ ഭാഗത്തെ പ്രധാന തടസ്സം. സര്‍വ്വീസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ വടകര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡിലൂടെ പൂതിയ ബൈപ്പാസ് റോഡിലേക്ക് എളുപ്പത്തില്‍ കയറാന്‍ കഴിയും. ഇപ്പോള്‍ പ്ലാന്റിന് തെക്ക് ഭാഗത്തെ വീതി കൂറഞ്ഞ പഴയ റോഡിലൂടെയാണ് വാഹനങ്ങള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. അതിനാല്‍ വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുക. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ സര്‍വ്വീസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ തന്നെ കൊയിലാണ്ടി ടൗണിലെ ഗതാഗത കുരുക്ക് പാടെ മാറും. പന്തലായനിയില്‍ മണ്ണില്ലാത്ത പ്രശ്‌നം ഇപ്പോള്‍ ഉദിക്കുന്നില്ല. കുന്ന്യോറ മല ഭാഗത്ത് ആവശ്യത്തിന് മണ്ണ് സംഭരിച്ചു വെച്ചിട്ടുണ്ട്.

ചെങ്ങോട്ടുകാവില്‍ ദേശീയപാത മുറിച്ച് കടക്കുന്നിടത്ത് നിര്‍മ്മിച്ച അടിപ്പാത പുതിയ റോഡുമായി ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് തുടങ്ങി. രണ്ട് മാസത്തിനുളളില്‍ അണ്ടര്‍പാസിന് മുകളിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുമെന്നാണ് കരുതുന്നത്. പൊയില്‍ക്കാവില്‍ നിര്‍മ്മിച്ച അണ്ടര്‍പാസിന് ഇരുപുറവും കോണ്‍ക്രീറ്റ് പാളികള്‍ ഉപയോഗിച്ച് പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്ന പണി പുരോഗമിക്കുന്നുണ്ട്. എന്നാലും പറയത്തക്ക പുരോഗതി ഇവിടെയില്ല. പൊയില്‍ക്കാവ് ക്ഷേത്രോത്സവത്തിന് മുമ്പെങ്കിലും ഇവിടെ റോഡ് പണി പൂര്‍ത്തിയായാല്‍ ഗതാഗത കുരുക്കിന് പരിഹാരമാകും. തിരുവങ്ങൂരില്‍ അണ്ടര്‍പാസിന്റെ വടക്കു ഭാഗം പൊളിച്ച റോഡ് വീണ്ടും പുനര്‍ നിര്‍മ്മിച്ചു. തെക്ക് ഭാഗത്തെ റോഡ് മതിലും പൊളിച്ചിരുന്നു. അത് പുനര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ അണ്ടര്‍പാസും ആറ് വരി പാതയും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുകയുളളു. സര്‍വ്വീസ് റോഡിലൂടെയാണ് ഈ ഭാഗത്ത് മുഴുവന്‍ വാഹനങ്ങളും കടന്നു പോകുന്നത്. അതു കൊണ്ട് തന്നെ രാവിലെയും വൈകീട്ടും വലിയ തിരക്കാണ് ഇവിടെ.

ഡിസംബറില്‍ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് തുറന്നു കൊടുക്കാനായിരുന്നു തീരുമാനം. പണി പൂര്‍ത്തിയാകാത്തതിനാല്‍ അതിനായില്ല. തൊഴിലാളികള്‍ ആവശ്യത്തിന് ഇല്ലാത്തത് കരാര്‍ കമ്പനിയ്ക്ക് പ്രയാസമാകുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഇൻ്റർസിറ്റി എക്സ്പ്രസുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ കൊയിലാണ്ടിയോട് അവഗണന തുടരുന്നു

Next Story

നോർക്ക-ഡെന്മാർക്ക് റിക്രൂട്ട്‌മെന്റ് കരാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

ചതുപ്പിൽ വീണ പശുവിനെ കൊയിലാണ്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചളിയും

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ പി സി