കുന്ദമംഗലം മലബാര്‍ റീജ്യണല്‍ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡില്‍ (മില്‍മ) ലാബ് അസിസ്റ്റന്റ് നിയമനം

കുന്ദമംഗലം മലബാര്‍ റീജ്യണല്‍ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡില്‍ (മില്‍മ) ലാബ് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: ബി.എസ്.സി കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി അല്ലെങ്കില്‍
അഗ്രിക്കള്‍ച്ചര്‍/വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡെയറി സയന്‍സില്‍ ഡിപ്ലോമ, ഡെയറി/ഫുഡ് പ്രോസസ്സിങ് ഇന്‍ഡസ്ട്രി/ഏതെങ്കിലും അക്രഡിറ്റഡ് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18-35. ശമ്പളം: 24,600 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370179.

Leave a Reply

Your email address will not be published.