യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതുജനങ്ങൾക്കിടയിൽ അടിസ്ഥാനരഹിതമായതും ഭയം സൃഷ്‌ടിക്കുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. പ്രമുഖ മലയാള മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയടക്കം പങ്കുവച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പ്.

“യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്” എന്ന തലക്കെട്ടോടെയാണ് കമ്മീഷൻ എക്‌സ് പോസ്റ്റിൽ വ്യക്തത വരുത്തിയത്.

കേരളത്തിലെ അന്തിമ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് പൗരന്മാർ ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ല. 92.40 ശതമാനം വോട്ടർമാരുടെയും മാപ്പിങ് ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസറും (ERO) അസിസ്റ്റൻ്റ് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസറും (AERO) നിയുക്ത ഹിയറിങ് അതോറിറ്റികളായി പ്രവർത്തിക്കുന്നു. സമർപ്പിച്ച തെളിവുകളിൽ അവർ തൃപ്‌തരാണെങ്കിൽ, നേരിട്ട് ഹാജരാകേണ്ടതിൻ്റെയോ കൂടുതൽ വിശദീകരണത്തിൻ്റെയോ ആവശ്യകത ഒഴിവാക്കാൻ അവർക്ക് വിവേചനാധികാരമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ലോഗോ പ്രകാശനം ചെയ്തു

Next Story

ആധാർ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ലളിതമായ രീതിയിൽ അറിവ് നൽകുന്നതിനായുള്ള ‘ഉദയ്’ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി

Latest from Main News

ഫെബ്രുവരി 15 മുതൽ ബെവ്കോ പ്രീമിയം ഔട്ട്‌ലെറ്റുകളിലെ എല്ലാ ഇടപാടുകളും ഡിജിറ്റലാകും

കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ് (ബെവ്കോ) തങ്ങളുടെ പ്രീമിയം ഔട്ട്‌ലെറ്റുകളിലെ എല്ലാ ഇടപാടുകളും ഫെബ്രുവരി 15

2026 ഫെബ്രുവരി മാസം നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള സാമാന്യ ഫലം: തയ്യാറാക്കിയത് ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍

2026 ഫെബ്രുവരി മാസം നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള സാമാന്യ ഫലം തയ്യാറാക്കിയത് ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍. അശ്വതി:  അശ്വതി നക്ഷത്രക്കാര്‍ക്ക്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 140 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രചാരണത്തിൽ ശശി തരൂർ സജീവമായി പങ്കെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

140 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രചാരണത്തിൽ മുതിർന്ന എംപി ശശി തരൂർ സജീവമായി പങ്കെടുക്കുമെന്ന് പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് പ്രതിപക്ഷ

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഗോവർധൻ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഗോവർധൻ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം സുപ്രീകോടതിയുടെ  സഹായം തേടിയത്.

ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും

ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ്  നാളെ രാവിലെ 11 മണിക്ക് അവതരിപ്പിക്കും. വളർച്ചാ നിരക്കിൽ ഇടിവുണ്ടാകുമെന്നും, പണപ്പെരുപ്പം അടുത്ത സാമ്പത്തിക