നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ത്ഥിയെ ഒരു മാസത്തിനുളളില്‍ അറിയാം. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ വി. വസിഫ്,
മുന്‍ എം.എല്‍ എ കെ.ദാസൻ , കെ.പി. അനിൽ കുമാർ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. നിയമ സഭാ തിരഞ്ഞെടുപ്പില്‍ കെ.ദാസന് വീണ്ടും സീറ്റ് നല്‍കണമെന്നാവശ്യം പാര്‍ട്ടിയിൽ ചിലർ മുന്നോട്ട് വെക്കുന്നുണ്ട്. 2011 ലും 16 ലും കെ.ദാസന്‍ കൊയിലാണ്ടിയിൽ നിന്നു എം.എല്‍ എയായി വിജയിച്ചിരുന്നു.അതിന് മുമ്പ് രണ്ട് പ്രാവശ്യം കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്നു. സി പി എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ദാസനെ പ്രായ പരിഗണന വെച്ച് ഒഴിവാക്കിയിരുന്നു. രണ്ടു പ്രാവശ്യം കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ച പി.വിശ്വന് ഒരിക്കല്‍ കൂടി സീറ്റ് നല്‍കുന്ന കാര്യവും പാര്‍ട്ടി പരിഗണിച്ചേക്കും. എന്നാല്‍ രണ്ടു തവണ എം എല്‍ എയായവരെ മത്സരിപ്പിക്കേണ്ട ചെന്ന് തീരുമാനിച്ചാൽ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ വി. വസിഫ് ഇവിടെ സ്ഥാനാർത്ഥിയാവാൻ സാധ്യത ഏറെയാണ്. മുക്കം സ്വദേശിയാണ് വസിഫ്. മലപ്പുറം ലോകസഭ മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ യുഡിഎഫിന് മുൻതൂക്കം ഉള്ളതിനാൽ ഡിവൈഎഫ്ഐയുടെ പ്രധാന നേതാവിനെ ഇവിടെ പരീക്ഷിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ.മുഹമ്മദ്,കെ.പി.അനില്‍കുമാര്‍,എല്‍.ജി ലിജീഷ്,പയ്യോളി ഏരിയാ സെക്രട്ടറി എം.പി.ഷിബു,ടി.ചന്തു,മുന്‍ കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍,കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും മുൻ കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.ഷിജു എന്നിവരെയും പരിഗണിച്ചേക്കും. കെ.പി.അനില്‍ കുമാര്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരിക്കെ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നതാണ്. കെ.പി.അനില്‍ കുമാറിന് കോഴിക്കോട് നോര്‍ത്തിലോ,കൊയിലാണ്ടിയിലോ സീറ്റ് നല്‍കാൻ സാധ്യതയുണ്ട്.കെ പി അനിൽ കുമാർ 2011 ൽ കൊയിലാണ്ടിയിൽ നിന്ന് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയ സാധ്യതയാണ് സി പി എം മുഖ്യമായും പരിഗണിക്കുക.
കോൺഗ്രസ് സ്ഥാനാർത്ഥി ഡി സി സി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ആണെന്ന് ഏറെ കുറെ ഉറപ്പിച്ചുട്ടുണ്ട്.
Latest from Main News
. കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയായ സി ജെ റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ വച്ചാണ് ആത്മഹത്യ. സി ജെ
പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ
കഴിഞ്ഞ ദിവസത്തെ വൻവർധനവിൽനിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണം. വെള്ളിയാഴ്ച പവന്റെ വില 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ
തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു രാജ്യസഭാംഗവും ഒളി മ്പിക് അസോസിയേഷൻ അധ്യക്ഷയുമായ പി.ടി. ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി







