കൊയിലാണ്ടി : സാമുദായിക ധ്രുവീകരണത്തിനെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണമെന്ന് കൊല്ലം അൽഹിക്മ സെൻ്ററിൽ ചേർന്ന വിസ്ഡം ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ, സാമുദായിക നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങൾ സമൂഹത്തിൻ്റെ തകർച്ചക്ക് ഇടയാക്കുമെന്നത് ഗൗരവമായി കാണണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് മീറ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ ജമാൽ മദനി അധ്യക്ഷത വഹിച്ചു.
വർഗീയ, വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ല, ഇത്തരം പരാമർശങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമെന്നത് തിരിച്ചറിയാൻ എല്ലാ വിഭാഗങ്ങൾക്കും സാധിക്കണമെന്ന് പ്രമേയം തുടർന്നു.
ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവർത്തനങ്ങളിലൂടെ മാത്രമേ ശരിയായ നവോത്ഥാനം സാധ്യമാകൂ എന്നും വിസ്ഡം ലീഡേഴ്സ് മീറ്റ് ഓർമ്മപ്പെടുത്തി. അഡ്വ. കെ.പി. പി അബൂബക്കർ, മുജാഹിദ് ബാലുശ്ശേരി, സി.പി സാജിദ്, മൊയ്തു മേനിക്കണ്ടി, ഒ.കെ അബ്ദുല്ലത്തീഫ്, ടി.ടി. കാസിം, കെ.പി.പി ഖലീലുറഹ്മാൻ, വി.വി ബഷീർ, നൗഫൽ അഴിയൂർ,പി. അബ്ദുൽ മജീദ് മാസ്റ്റർ, ടി.എൻ ഷക്കീർ സലഫി, ഷമീർ മൂടാടി, മുഹമ്മദ് സൈഫുല്ല, മുസിയാഫ് കൊയിലാണ്ടി ചർച്ചയിൽ പങ്കെടുത്തു. വി.കെ ഉനൈസ് സ്വലാഹി സ്വാഗതവും കെ അബ്ദുൽ നാസർ മദനി നന്ദിയും പറഞ്ഞു.







