വടകര എം പി ഷാഫി പറമ്പിൽ തറക്കല്ലിട്ട ഇമ്പിച്ച്യാലി സിത്താര നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറി

അരിക്കുളം പഞ്ചായത്തിലെ 6-ാം വാർഡിൽ സ്വന്തമായി വീടില്ലാത്ത വരപ്പുറത്ത് ബിന്ദുവിനും കുടുംബത്തിനും
വടകര എം പി ഷാഫി പറമ്പിൽ എം.പി തറക്കല്ലിട്ട അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും കുരുടിമുക്ക് മസ്ജിദ് നൂർ പ്രസിഡണ്ടുമായ ഇമ്പിച്ച്യാലി സിത്താര നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറ്റം വാർഡ് മെമ്പർ സ്റ്റിജ അനീഷിൻ്റെ സാന്നിദ്ധ്യത്തിൽ ഹൃസ്വമായ ചടങ്ങിൽ ഇമ്പിച്ച്യാലി സിത്താര കൈമാറി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി, ആവള മുഹമ്മദ്, എൻ. പി. മൊയ്തി, എടച്ചേരി അമ്മദ്, പ്രതീക്ഷ പാലിയേറ്റീവ് സിസ്റ്റർ സിന്ധു, സജീർ ഇ.കെ, വി.പി.കെ ലത്തീഫ്, സനൽ അരിക്കുളം, മുജീബ് വരപ്പുറത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published.