ശബരിമല സ്വർണ്ണ മോഷണ കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. മണിക്കെതിരെ തെളിവൊന്നും ലഭിച്ചില്ലെന്നും എസ് ഐ ടി അറിയിച്ചു.
തമിഴ്നാട്ടിലെ ഡിണ്ടിഗൽ സ്വദേശിയായ മണിയെ രണ്ടുതവണയാണ് കേസുമായി ബന്ധപ്പെട്ട് എസ ഐ ടി ചോദ്യം ചെയ്തത്. ഇയാളുടെ തമിഴ്നാട്ടിലെ കേന്ദ്രങ്ങളിൽ പരിശോധനയും നടത്തി. എന്നാൽ, സംശയം തോന്നിക്കുന്ന ഒന്നും കണ്ടെത്തിയില്ല. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മണിക്ക് ബന്ധമുള്ളതായും കണ്ടെത്താൻ കഴിഞ്ഞില്ല.
അതേസമയം, സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ദേവസ്വം ബോർഡ് തീരുമാനം ജയശ്രീ തിരുത്തിയതായി എസ് ഐ ടി കണ്ടെത്തിയിരുന്നു.







