സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് കൂടുതല്‍ സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് നടപടി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിന് അയച്ച കത്തിൽ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണ് ഇക്കാര്യം. 15 സ്റ്റോപുകളാണ് അനുവദിച്ചത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. അന്തർസംസ്ഥാന ട്രെയിനുകൾക്കും പ്രാദേശിക മെമു സർവീസുകൾക്കും സ്റ്റോപ്പുകൾ അനുവദിച്ചത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഉപകാരമാകും. പുതിയ സ്റ്റോപ്പുകൾ ഏത് തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ സ്റ്റേഷനുകളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് എത്തിയിട്ടില്ല.
സ്റ്റോപ്പും ട്രെയിനും
- ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ് അനുവദിച്ചു.
- നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ നിർത്തും.
- മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ നിർത്തും.
- തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചു.
- നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിൽ നിർത്തും.
- ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിൽ സ്‌റ്റോപ്.
- നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം സ്‌റ്റേഷൻ
- 9 തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് : കണ്ണൂർ സൗത്ത് സ്‌റ്റേഷൻ
- പുനലൂർ-മധുരൈ എക്‌സ്പ്രസ് : ബാലരാമപുരം സ്‌റ്റേഷൻ
- ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ് : കിളിക്കൊല്ലൂർ സ്‌റ്റേഷൻ
- തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ്,
- എറണാകുളം – പുണെ എക്‌സ്പ്രസ് : വടകര സ്‌റ്റേഷൻ
- എറണാകുളം-കായംകുളം മെമു : ഏറ്റുമാനൂർ സ്‌റ്റേഷൻ
- ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ് – തിരൂർ സ്‌റ്റേഷൻ
- ചെന്നൈ സെൻട്രൽ – പാലക്കാട് എക്‌സ്പ്രസ് : കൊല്ലങ്കോട് സ്‌റ്റേഷൻ
- നിലമ്പൂർ റോഡ് ഷൊർണൂർ മെമു : തുവ്വൂർ സ്‌റ്റേഷൻ







