കേരള റോഡ് ഫണ്ട് ബോര്‍ഡ്- പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലെ ആവശ്യത്തിന് 2023 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷനുള്ള എയര്‍കണ്ടിഷന്‍ ചെയ്ത ഏഴ് സീറ്റുള്ള വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നേരിട്ടും തപാല്‍/സ്പീഡ് പോസ്റ്റ് മുഖേനയും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ്- പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട്, 69/1122, ‘മാരുതി’ ബിലാത്തികുളം റോഡ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് – 673006 എന്ന വിലാസത്തില്‍ ജനുവരി 13-ന് മൂന്ന് മണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2992620, 9447750108, 9539552429.
