അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2026 നിശാ ക്യാമ്പ് സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2026 നിശാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ പൊറ്റയിൽ ഉദ്ഘാടനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി സംഘടിപ്പിച്ച ക്യാമ്പിൽ ഓരോ ബൂത്തിൽ നിന്നും 5 പേർ വീതം 19 ബൂത്തുകളിൽ നിന്നായി 95 പേർ പങ്കെടുത്തു. അരിക്കുളം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾ, ആലുവ വെച്ച് നടന്ന രണ്ടാമത് സംസ്ഥാന ഇന്റർ സ്ക്കൂൾ മൌ തായ് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് ആരാധ്യാ പ്രകാശ് എന്നിവർക്ക് ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.രാമചന്ദ്രൻ ഉപഹാരം നൽകി.

മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ക്യാമ്പ് കോ – ഓഡിനേറ്ററും ബ്ളോക്ക് സെക്രട്ടറിയുമായ രാമചന്ദ്രൻ നീലാംബരി, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി.രാമദാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരവിന്ദൻ മേലമ്പത്ത്, കെ.എം. നാരായണി, സജിത എളമ്പിലാട്ട് , ബ്ളോക്ക് ഭാരവാഹികളായ കെ. അഷറഫ്, ഒ.കെ.ചന്ദ്രൻ, ലതേഷ് പുതിയേടത്ത്, ബീന വരമ്പിച്ചേരി, മണ്ഡലം ഭാരവാഹികളായ ബാബു പറമ്പടി, സനൽ അരിക്കുളം, ടി.ടി.ശങ്കരൻ നായർ, എസ്.മുരളീധരൻ, ബ്ളോക്ക് സേവാദൾ ചെയർമാൻ അനിൽകുമാർ അരിക്കുളം, ടി.എം. പ്രതാപചന്ദ്രൻ, രതീഷ് അടിയോടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പ്രശാന്ത് ചില്ലയുടെ ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത്’ എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

Next Story

ഹോം ഷോപ്പ് പദ്ധതി തെലുങ്കാനയിലേക്ക്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

ചതുപ്പിൽ വീണ പശുവിനെ കൊയിലാണ്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചളിയും

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ പി സി