ഗേ ഡേറ്റിംഗ് ആപ്പിലൂടെ കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന കൊണ്ടാപ്പൂർ സ്വദേശി നാരായണ റാകൻചിറപ്പു എന്നയാളാണ് അറസ്റ്റിലായത്.
ആപ്പിലൂടെ പരിചയമുണ്ടാക്കി ഇയാൾ കോഴിക്കോട് എത്തുകയായിരുന്നു. പരിചയപ്പെട്ട വ്യക്തിയോടൊപ്പം കോഴിക്കോട് മുറിയെടുത്തു. ശേഷം ജ്യൂസിൽ മായം കലർത്തി ബോധം കെടുത്തി രണ്ട് പവൻ സ്വർണവും വെള്ളി അരഞ്ഞാണവും 5000 രൂപയും കവർന്നു. എ.ടി.എം കാർഡ് കവർന്ന് 2,40,000 രൂപ പിൻവലിച്ചുവെന്നും കോഴിക്കോട് സ്വദേശി പൊലീസ് പറഞ്ഞു. 2025 ഒക്ടോബർ 26ന് നടന്ന സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. സമാന തട്ടിപ്പിനായി കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.







