കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവില്‍ എസ്.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ജനുവരി 12- ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. എസ്.സി വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബി.ടെക്കും(സിവില്‍ എഞ്ചിനീയറിങ്) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും (സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.ടി.സി/എന്‍.എ.സി ഇന്‍ സര്‍വ്വേയര്‍ ട്രേഡും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ.ഐടിഐയില്‍ എത്തണം. ഫോണ്‍: 0495 2377016.
