കൊയിലാണ്ടി മുത്താമ്പി അണ്ടര്‍പാസിന് മുകളിൽ പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ എട്ട് പേർക്ക് പരിക്ക്. മുചുകുന്നില്‍ നിന്നുള്ള ബൊളീവിയന്‍സ് നാസിക് ഡോള്‍ സംഘം സഞ്ചരിച്ച പിക്കപ്പ് വാനാണ് മറിഞ്ഞത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ചേലിയയിൽ നിന്ന് വിവാഹ പരിപാടി കഴിഞ്ഞ് മടങ്ങവെ മുത്താമ്പി അണ്ടര്‍പാസിന് മുകളില്‍ ബൈപ്പാസ് റോഡിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അഞ്ച് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഭിനന്ദ് (22), ആദിത്യൻ (21) ‘ആകാശ് (20) അനിരദ്, അശ്വന്ത് (20) എന്നിവരാണ് മെഡിക്കൽ കോളേജിലുള്ളത്. മൂന്ന് പേർ താലൂക്ക് ആശ്യപത്രിയിൽ ചികിത്സ തേടി.
