തണൽ കൊയിലാണ്ടി ജനറൽ ബോഡി ബദരിയ്യ കോളേജിൽ നടന്നു. തണൽ ചെയർമാൻ ഡോ.ഇദ്‌രീസ് ഉദ്ഘാടനം ചെയ്തു. തണൽ കൊയിലാണ്ടി ചെയർമാൻ സിദ്ദീഖ് കൂട്ടുമുഖം അധ്യക്ഷനായി. ജനറൽ സെക്രട്ടറി നൂറുദ്ദീൻ കൊയിലാണ്ടി പ്രവർത്തന റിപ്പോർട്ടും ത്വൽഹത്ത് കെ.പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അൻസാർ കൊല്ലം സ്വാഗതവും എ.അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സിദ്ദീഖ് കൂട്ടുമുഖം (ചെയർമാൻ), അഹമ്മദ് ടോപ്ഫോം (വർക്കിംഗ് പ്രസിഡണ്ട്), എ.അസീസ് മാസ്റ്റർ, അൻസാർ കൊല്ലം, മുഹമ്മദ് പായസ്സറകത്ത് വൈസ് പ്രസിഡണ്ട്, ഷഹീർ ഗാലക്സി (ജനറൽ സെക്രട്ടറി), നൂറുദ്ദീൻ കൊയിലാണ്ടി, അമേത്ത് കുഞ്ഞമ്മദ്, ഡോ.കെ.ടി മുഹമ്മദ് ഹാഷിം (സെക്രട്ടറി), പി.കെ ഷുഹൈബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.







