കൊല്ലം ചിറയിൽ ഇ കോളി ബാക്‌ടീരിയ സാന്നിധ്യം: നിയന്ത്രണങ്ങൾ തുടരാൻ സർവ്വ കക്ഷി യോഗം തീരുമാനിച്ചു

കൊല്ലം ചിറയിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം അളവിൽ കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് ചിറയിൽ ഇറങ്ങുന്നതും കുളിക്കുന്നതും താൽകാലികമായി നിരോധിച്ചുകൊണ്ടുള്ള പിഷാരികാവ് ദേവസ്വം അധികൃതരുടെ നടപടി തുടരുവാൻ ദേവസ്വം ഹാളിൽ ചേർന്ന സർവ്വ കക്ഷി യോഗം തീരുമാനിച്ചു. വെള്ളത്തിൻ്റെ വിശദമായ പരിശോധനകളും വിദഗ്ദ അഭിപ്രായങ്ങളും തേടിയ ശേഷം മാത്രം ചിറ തുറന്ന് കൊടുത്താൽ മതിയെന്ന് യോഗത്തിൽ ധാരണയായി.

ചിറയുടെ പരിസരത്ത് നടക്കുന്ന സാമൂഹ്യ വിരുദ്ധ ശല്യം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു. ചിറയുടെ സുരക്ഷ ശക്തമാക്കുവാൻ നൈറ്റ് പെട്രോളിംഗ് കാര്യക്ഷമമാക്കാനും സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്താനും ചിറയുടെ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കാനും, ചിറക്ക് ചുറ്റിലുമായി ലൈറ്റ് സ്ഥാപിക്കുവാനും, സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ. അപ്പുക്കുട്ടി നായർ അധ്യക്ഷം വഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ എ. പി. സുധീഷ്, തസ്‌നിയ ടീച്ചർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഉണ്ണികൃഷ്‌ണൻ മാസ്റ്റർ, കെ. ദേവദാസ്, കെ.കെ. ഉണ്ണികൃഷ്ണൻ നായർ, എം. ബാലകൃഷ്‌ണൻ, പി.പി. രാധാകൃഷ്‌ണൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ.വി. നാരായണൻ, മാനേജർ വി.പി. ഭാസ്ക്‌കരൻ, കെ.കെ. രാകേഷ് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ടി. സിജേഷ്, വി.വി. സുധാകരൻ, ഇ.എസ്. രാജൻ, കെ.ചിന്നൻ നായർ, അഡ്വ. ടി.കെ. രാധാകൃഷ്‌ണൻ, പ്രകാശൻ കണ്ടോത്ത്, എം. അജയകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

Next Story

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ജനുവരി ഏഴ് മുതൽ കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

Latest from Local News

ഹോം ഷോപ്പ് പദ്ധതി തെലുങ്കാനയിലേക്ക്

കുടുംബശ്രീയുടെ സുസ്ഥിരവികസന സംവിധാനമായ ഹോം ഷോപ്പ് പദ്ധതിയെകുറിച്ച് പഠിക്കാനും പദ്ധതി നടപ്പിലാക്കാനും തെലുങ്കാനയിൽ നിന്നും പഠന സംഘം കോഴിക്കോട്ടെത്തി. വിവിധ ഗ്രാമപഞ്ചായത്തുകളിലെ

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2026 നിശാ ക്യാമ്പ് സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2026 നിശാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ പൊറ്റയിൽ

പ്രശാന്ത് ചില്ലയുടെ ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത്’ എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പ്രശാന്ത് ചില്ല രചിച്ച് കേരള വിഷൻ പ്രസിദ്ധീകരിക്കുന്ന ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത് ’ എന്ന കുറുങ്കവിതകൾ ഉൾക്കൊള്ളിച്ച കവിതാസമാഹാരത്തിന്റെ കവർ

കൊല്ലത്തെ നമ്പ്യാക്കൽ സോമന്റെ നാലാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി കൊല്ലത്തെ കോൺഗ്രസ് പ്രാദേശിക നേതാവും പൊതുപ്രവർത്തകനുമായ നമ്പ്യാക്കൽ സോമന്റെ നാലാം ചരമവാർഷികം ആചരിച്ചു. ഡി.സി.സി. മെമ്പർ.വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു.

ഗേ ഡേറ്റിംഗ് ആപ്പിലൂടെ കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു

ഗേ ഡേറ്റിംഗ് ആപ്പിലൂടെ കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.