കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.
പ്രിൻസിപ്പലിനാണ് പുലർച്ചെ ഇ മെയിൽ വന്നത്. മൂന്ന് RDX ഐ ഇ ഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആയിരുന്നു സന്ദേശം. തമിഴ്‌നാട്ടിൽ പൊലിസ് കോൺസ്റ്റബിൾമാർ നേരിടുന്ന തൊഴിൽ പീഡനം അവസാനിക്കാൻ നയനാർദാസ് നിർദ്ദേശം നടപ്പാക്കണമെന്ന ആവശ്യപ്പെട്ട് മുഹമ്മദ് വിക്രം രാജ് ഗുരു എന്ന ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്.
പൊലിസ് , ബോംബ് സ്‌ക്വാഡിൻ്റെയും ഡോഗ് സ്‌ക്വാഡിൻ്റെയും സഹായത്തോടെ മെഡിക്കൽ കോളജിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമെനാണ് സൂചന.







