സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ യോഗ്യരായവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ അദർ എലിജിബിൾ കമ്മ്യൂണിറ്റീസിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ യോഗ്യരായവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഹിന്ദി, ഹിസ്റ്ററി, സൈക്കോളജി, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, തിയറ്റർ, മോഹിനിയാട്ടം എന്നീ പഠന വകുപ്പുകളിലാണ് ഒഴിവുകൾ. 2018-ലെ യു.ജി.സി. റഗുലേഷൻസ് പ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫീസ് 2,000/- രൂപ. എസ്.സി/എസ്.ടി/പി.എച്ച്. വിഭാഗക്കാർക്ക് 500/- രൂപ മതിയാകും.

അപേക്ഷ ഫീസ് ഓൺലൈനായി അയയ്ക്കണം. സർവ്വകലാശാല വെബ്സൈറ്റിൽ ചേർത്തിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 21. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Leave a Reply

Your email address will not be published.