കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻസാഫിന്റെ വൻ ലഹരിവേട്ട. രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേരെ എംഡിഎംഎയുമായി പിടികൂടി. ഗോവിന്ദപുരത്ത് 709 ഗ്രാം എംഡിഎംഎയുമായി വാണിമേൽ സ്വദേശി ഷംസീറും, എട്ട് ഗ്രാം എംഡിഎംഎയുമായി പാലാഴിയിൽ വിമുക്ത ഭടനും പെണ്‍സുഹൃത്തുമടക്കം മൂന്ന് പേരുമാണ് പിടിയിലായത്. ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജിൽ സൂക്ഷിച്ച 709 ഗ്രാം എംഡിഎംഎയാണ് ഡാൻസാഫും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
