പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് ജനുവരി 12 ന് വൈകീട്ട് നാല് മണിക്ക് കൊടിയേറും. മേല്‍ശാന്തി അരയാക്കില്‍ പെരികമന ദാമോദരന്‍ നമ്പൂതിരിയുടെയും ക്ഷേത്ര ഊരാള കാരണവന്മാരുടേയും സാന്നിധ്യത്തിലായിരിക്കും കൊടിയേറ്റം.
സന്ധ്യക്ക് സഹസ്ര ദീപം തെളിയിക്കലും നാമസങ്കീര്‍ത്തനവും കൂട്ടപ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് സരസ്വതിദേവി മണ്ഡപത്തില്‍ ‘ സുസ്മിത പാടുന്നു’ ഭക്തിരാഗ അരങ്ങേറും. 13ന് ശാസ്ത്രീയ നൃത്തപരിപാടി, ശ്രീഹരി കൊന്നന്നാട്ടിന്റെ തായമ്പക. 14ന് ഗാനമേള,കെ.വി. ആദര്‍ശിന്റെ തായമ്പക. 15 ന് ചെറിയ വിളക്ക് ദിനത്തില്‍ കലാപരിപാടികള്‍. സദനം അശ്വിന്‍മുരളിയുടെ തായമ്പക. ആയിരം ഉണ്ണിയപ്പകൂട സമര്‍പ്പണം, തണ്ണീരാമൃത് വിതരണം. 16ന് വലിയ വിളക്ക് ദിനത്തില്‍ പ്രഭാത പഞ്ചാരിമേളം, മുചുകുന്ന് പത്മനാഭനും സംഘവും ഒരുക്കുന്ന ഓട്ടന്‍തുള്ളല്‍, ഷാജി ഭാസ്‌ക്കറിന്റെ നാദസ്വര കച്ചേരി എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് ശീവേലി എഴുന്നള്ളിപ്പിനും വൈകീട്ട് ദീപാരാധന എഴുന്നള്ളിപ്പിനും കാഞ്ഞിലശ്ശേരി പത്മനാഭന്‍ മേള പ്രമാണിയാകും. വൈകീട്ട് 5.30ന് മഹാ കൂട്ടപ്രാര്‍ത്ഥനയും ചേമഞ്ചേരി പരത്തിക്കുന്ന് വരവ് സംഘത്തിന്റെ ഇളനീര്‍കുല ആഘോഷവരവും നടക്കും. രാത്രി എട്ടിന് റിജില്‍ ചോയ്യേക്കാട്ടിന്റെ തായമ്പക, 10ന് തിരുവനന്തപുരം അജന്ത തിയറ്റര്‍ ഗ്രൂപ്പിന്റെ ചരിത്ര ഇതിഹാസ നാടകം ‘ വംശം’ അരങ്ങേറും. പുലര്‍ച്ച വില്ലെഴുന്നള്ളിപ്പും വാളകം കൂടലും നടക്കും. ശനിയാഴ്ച രാവിലെ 10 ന് തുലാഭാരം,12 മണിക്ക് നടക്കുന്ന കലശം, എണ്ണയാട്ടത്തോടെ ഉത്സവം സമാപിക്കും.







