കൊയിലാണ്ടി എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി. കൊയിലാണ്ടി ടൗണിൽ നടന്ന ഡിജെ റാലിക്കും റോഡ് ഷോക്കും ശേഷം ബസ്റ്റാൻ്റ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം വി വസീഫ് ഉദ്ഘാടനം ചെയ്തു. പി കെ വിശ്വൻ അധ്യക്ഷനായി. ഇ കെ അജിത്ത്, എൽജി ലിജീഷ്, കെ ദാസൻ, ടി കെ ചന്ദ്രൻ, ടി കെ രാധാകൃഷ്ണൻ, സി സത്യചന്ദ്രൻ, കബീർ സലാല, നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ, വൈസ് ചെയർമാൻ സി ടി ബിന്ദു എന്നിവർ സംസാരിച്ചു. കെ ഷിജു സ്വാഗതം പറഞ്ഞു അഡ്വ: കെ.സത്യൻ നന്ദിയും പറഞ്ഞു.
