ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര പള്ളിവേട്ടയോടനുബന്ധിച്ച് ആയിരങ്ങൾ ക്ഷേത്രത്തിൽ എത്തി.തണ്ടാൻ വരവ് ക്ഷേത്രനടയിൽ എത്തിയതോടെ ക്ഷേത്ര പരിസരം ജന നിബിഡമായി.
ഇളനീർ കുലവരവുകൾ, കൂത്ത് എന്നിവയും കൗതുകമായി. വൈകീട്ട് കാഴ്ചശീവേലിക്ക് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ മേള പ്രമാണിയായി. ദീപാരാധന, സന്ധ്യ വിളക്ക് എന്നിവയ്ക് ശേഷം ഗ്രാമബലി, പുറക്കാട്ടേക്ക് എഴുനള്ളിപ്പ് എന്നിവ നടന്നു. എഴുന്നള്ളിപ്പ് തിരിച്ചു വന്ന് കിഴക്കെ നടയിൽ എന്നിയപ്പോൾ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ മേള പ്രമാണത്തിൽ ‘പനമണ്ണ ശശിമാരാർ, ചൊവ്വല്ലൂർ മോഹനവാര്യർ,കല്ലൂർ ഉണ്ണികൃഷ്ണൻ, കല്ലൂർ ജയൻ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ തുടങ്ങി പ്രശസ്തരായ നൂറോളം വാദ്യകലാകാരൻമാർ അണിനിരന്ന പാണ്ടിമേളം മേളമാസ്വാദകരുടെ മനം കവർന്നു. എട്ടിന് ആറാട്ട് .രാവിലെ ഇളനീർ അഭിഷേകം ,ഓട്ടൻതുള്ളൽ, കൂത്ത്, മൂന്ന് മണിക്ക് നിലക്കളി, വൈകു: കിഴൂർ ശിവക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് യാത്രാബലി കുളിച്ചാറാടിക്കൽ, പാണ്ടിമേളം. വർഷത്തിലൊരിക്കലുള്ള പടിഞ്ഞാറെ നട തുറന്ന് ദർശനം’, കലശം, രുധിരകോലം, കൊറ, ഗുരുതിയോടെ (ചിങ്ങപുരം സ്കൂൾ ഗ്രൗണ്ട്) ഉത്സവം സമാപിക്കും.
