സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ‘സ്‌നേഹം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്. സ്കൂളുകളിൽ ആഴ്ചയിലുള്ള രണ്ട് സ്‌പോർട്‌സ് പിരീയഡ് പൂർണമായും കുട്ടികൾക്ക് കളിക്കാനായി വിട്ടുകൊടുക്കണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഉടൻ സ്കൂളുകൾക്ക് ക്കൈമാറും. ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കയാണ് ‘സ്‌നേഹം’ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ മാർഗരേഖ ഉടൻ പുറത്തിറക്കും.
സ്‌കൂളിലെ സ്‌പോർട്‌സ് പിരീയഡിന് പുറമെ കളിക്കാനായി കുട്ടികളുടെ താമസ പ്രദേശങ്ങളിലും പ്രത്യേക കളിയിടം സജ്ജമാക്കും. സ്‌കൂൾ വിട്ടാൽ ഒരു മണിക്കൂറെങ്കിലുംം കുട്ടികൾക്ക് കളിക്കാൻ സൗകര്യമൊരുക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും അതത് പ്രദേശങ്ങളിലെ റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ സഹായം ഉപയോഗപ്പെടുത്തും. സ്കൂളുകളിൽ കൂടുതൽ കളിനേരം കണ്ടെത്തുന്നത് പരിഗണിക്കണം. ഇതിനു മേൽനോട്ടം വഹിക്കാൻ അധ്യാപകരെ പരിശീലിപ്പിക്കും.







