പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പല ദിവസങ്ങളിലായി നടക്കുന്ന ട്രാക്ക് പരിപാലന പ്രവൃത്തികൾ സുഗമമാക്കുന്നതിനാണ് തീവണ്ടി സർവീസുകളിൽ മാറ്റങ്ങൾ വരുത്തിയതെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
നിയന്ത്രണമേർപ്പെടുത്തിയ വണ്ടികൾ
1. ട്രെയിൻ നമ്പർ 16307 – ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് ജനുവരി
07, 14, 21, 28 ,ഫെബ്രുവരി നാല് തീയതികളിൽ ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോട് വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോഴിക്കോട്–കണ്ണൂർ ഭാഗത്ത് ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും.
ട്രെയിൻ നമ്പർ 12082 – തിരുവനന്തപുരം സെൻട്രൽ–കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി
07, 14, 21, 28 , ഫെബ്രുവരി നാല് തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോട് വരെ മാത്രമേ ഓടുകയുള്ളൂ.
കോഴിക്കോട്–കണ്ണൂർ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.
ട്രെയിൻ നമ്പർ 56603 – കോയമ്പത്തൂർ ജംഗ്ഷൻ–ഷൊർണൂർ ജംഗ്ഷൻ പാസഞ്ചർ
ജനുവരി 21 ന് കോയമ്പത്തൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
പാലക്കാട് ജംഗ്ഷൻ–ഷൊർണൂർ ജംഗ്ഷൻ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.
ചില ട്രെയിൻ സർവീസുകളുടെ ആരംഭസ്ഥലത്തിലും മാറ്റം വരുത്തി. ട്രെയിൻ നമ്പർ 56607 – പാലക്കാട് ജംഗ്ഷൻ–നിലമ്പൂർ റോഡ് പാസഞ്ചർ ജനുവരി
11, 18, 26 , 27 തീയതികളിൽ പാലക്കാട് ജംഗ്ഷനിൽ നിന്ന് പകരം ലക്കിടിയിൽ നിന്ന് രാവിലെ 6.32-ന് യാത്ര ആരംഭിക്കും.
പാലക്കാട് ജംഗ്ഷൻ–ലക്കിടി ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കുന്നതാണ്.
ട്രെയിൻ നമ്പർ 66609 – പാലക്കാട് ജംഗ്ഷൻ–എറണാകുളം ജംഗ്ഷൻ മെമു ജനുവരി
26 ന് പാലക്കാട് ജംഗ്ഷന് പകരം ഒറ്റപ്പാലത്ത് നിന്ന് രാവിലെ 07.57-ന് യാത്ര ആരംഭിക്കും.
പാലക്കാട് ജംഗ്ഷൻ–ഒറ്റപ്പാലം ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കപ്പെടും.
Latest from Main News
പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 13 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഹർഷിന വീണ്ടും സമരത്തിൽ. ആരോഗ്യമന്ത്രിയുടെ
സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കേരള പൊലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു. റോഡ് അപകടങ്ങളുടെ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽപ്പെട്ടതാണെന്ന കേരള സർക്കാറിൻ്റെ ഉത്തരവ് പാലിക്കണമെന്ന് ഓഹരി ഉടമകളുടെ കൂട്ടായ്മയായ ഷെയർ
സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു. ഇന്ന് പവന് 2,360 രൂപ വർദ്ധിച്ച് സ്വർണ്ണവില 1,21,120 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം







