കൊയിലാണ്ടി. റോഡിന്റെ വർക് ഇഴഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് വ്യാപാരികൾ. കച്ചവടക്കാർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണം എന്നും പൊടി ശല്യo കൊണ്ട് സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. പ്രവർത്തി വൈകും തോറും പൊടി ശല്ല്യം രൂക്ഷമാണ്. മാർക്കറ്റ് റോഡ് മുതൽ ബസ് സ്റ്റാന്റ് വരെ നടക്കുന്ന പ്രവർത്തനങ്ങൾ അവതാളത്തിലാണ്. തുടങ്ങി വെച്ച വർക് പൂർത്തീകരിക്കാതെ മറ്റ് സ്ഥലങ്ങളിൽ പ്രവർത്തി നടത്തുകയാണ്. അടിയന്തിര പരിഹാരം കാണണമെന്ന് വ്യാപാരി നേതാക്കാളായ മണിയോത് മൂസ്സ, കെ. എം. രാജീവൻ, റിയാസ് അബൂബക്കർ, ടി. പി. ഇസ്മായിൽ, സൗമിനി മോഹൻദാസ് ഷൌക്കത്ത് കൊയിലാണ്ടി എന്നിവർ പറഞ്ഞു.
