പേരാമ്പ്ര. യുവ കവികളെ സൃഷ്ടിപരമായ ലോകത്തേക്ക് നയിക്കുന്നതിന് കേരള സാഹിത്യ അക്കാദമി കോഴിക്കോട് ചക്കിട്ടപ്പാറയിലെ നരിനടയിലുള്ള ലേ മോണ്ടിഗോ റിസോർട്ടിൽവെച്ച് സംഘടിപ്പിക്കുന്ന കവിത ശില്പശാലയ്ക്ക് തുടക്കമായി. നാല്പത്തിയഞ്ച് യുവകവികൾ പങ്കെടുത്ത ശില്പശാലയുടെ ഉദ്ഘാടനം കവിയും അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ നിർവഹിച്ചു. കവിതയുടെ നിറഞ്ഞ ഇടങ്ങളെ വായിച്ചു മനസ്സിലാക്കി ഒഴിഞ്ഞ ഇടങ്ങളെ നിറയ്ക്കുകയാണ് പുതിയ കവികളുടെ ഉത്തരവാദിത്തമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കവിതയുടെ വഴി ഇടുങ്ങിയതാണ്.
വിവർത്തനകവിതകൾക്ക് കവിതാ ലോകത്തിൽ തുല്യ പ്രാധാന്യമുണ്ടെന്നും സമൂഹത്തിലെ വേർതിരിവ് ഇല്ലാതാക്കാനുള്ള മാധ്യമമാണ് കവിതയെന്നും സച്ചിദാനന്ദൻ പറഞ്ഞു. ക്യാമ്പ് ഡയറക്ടർ വി.എസ്.ബിന്ദു അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ സ്വാഗതവും ഇ.എം. ശ്രീജിത്ത് നന്ദിയും പറഞ്ഞു. കവി.സി. രാവുണ്ണി ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന സെഷനിൽ ഭാരതീയ കാവ്യവിചാരത്തെപ്പറ്റി ഡോ.സി.രാജേന്ദ്രൻ ക്ലാസ് നയിച്ചു. ക്യാമ്പംഗങ്ങളുടെ കൃതികളുടെ അവലോകന ചർച്ചയിൽ വീരാൻകുട്ടി, എം.ആർ. രേണുകുമാർ, സോമൻ കടലൂർ, ഡോ. ആർ.ശ്രീലതാവർമ്മ, വിമീഷ് മണിയൂർ എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ കവിതയുടെ വ്യത്യസ്ത തലങ്ങളിലുള്ള വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും കവിതാ വായനകളും നടക്കും.
ഇ.പി.രാജഗോപാലൻ, സുകുമാരൻ ചാലിഗദ്ദ, വിജയരാജമല്ലിക, ആര്യാഗോപി, പി.എ.നാസിമുദ്ദീൻ, കെ.വി.സജയ്, പി.എൻ.ഗോപീകൃഷ്ണൻ, ഡോ. രോഷ്നി സ്വപ്ന, മനോജ് കുറൂർ, ഡോ.കെ.പി.മോഹനൻ, ഷീജ വക്കം, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.മിനിപ്രസാദ്, ഡോ. സുനിൽ പി. ഇളയിടം തുടങ്ങിയ കവികളും നിരൂപകരും പങ്കെടുക്കും.
Latest from Main News
തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി.
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ രജത ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു. 2001 ലാണ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയത്. ഫെബ്രുവരി രണ്ടാം
കുറ്റ്യാടി ജലസേചന പദ്ധതിയില്‍ വലതുകര കനാലിലെ ജലവിതരണം ജനുവരി 30നും ഇടതുകര കനാലിലേത് ഫെബ്രുവരി ആറിനും ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.
വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നാലും വിവരം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയാലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്







