ദേശീയപാതയിൽ കൊയിലാണ്ടി നഗരത്തിനും ചെങ്ങോട്ടുകാവിനും ഇടയിൽ അടുത്തിടെ ചെയ്ത റീടാറിങ് പലയിടത്തും തകർന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഒരാഴ്ച മുമ്പാണ് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി റീ ടാറിങ് നടത്തിയത്. ഈ ഭാഗത്താണ് ടാറിങ് ഇളകി പോയിരിക്കുന്നത്. ടാറിംങ് നടത്തുന്നതിന്ന് മുന്നോടിയായി പ്രൈം കോട്ടായി ഉപയോഗിക്കുന്ന ബിറ്റുമെൻ ഇമൽഷൻ ഒഴിച്ചതിലെ അപാകതയായിരിക്കും ടാറിംഗ് തകരാൻ കാരണമായി പറയുന്നത്. ഈ ഭാഗത്ത് അപാകം പരിഹരിച്ച് ടാറിംഗ് വീണ്ടും നടത്തണമെന്നും, ടാറിംഗ് തകർന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
നന്തിയ്ക്കും ചെങ്ങോട്ടുകാവിനും ഇടയിൽ കാലങ്ങളായി റീ ടാറിംഗ് നടത്തിയിട്ട്. നിലവിലുളള ദേശീയപാത വീതി കൂട്ടുകയോ, റീ ടാറിങ്ങ് നടത്തുകയോ ചെയ്തിട്ട് വർഷങ്ങളായി. പാച്ച് വർക്സ് മാത്രമായിരുന്നു നടത്തിയിരുന്നത്. ഇത് പരാതിയായി വന്നതോടെയാണ് റോഡ് റീ ടാറിംങ്ങ് നടത്തിയത്. മുറ തെറ്റാതെ ചെയ്യുന്ന കുഴിയടയ്ക്കല്‍ കാരണം റോഡ് ഉയര്‍ന്നും താഴ്ന്നുമാണുള്ളത്.







