മേപ്പയ്യൂർ : പുരോഗമന കലാസാഹിത്യസംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ പത്താമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം ആര്യാ ഗോപിക്ക് ലഭിച്ചു. കണ്ണാടിയിലെ ദൈവം എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. പ്രൊഫ: സി.പി.അബൂബക്കർ (ചെയർമാൻ) , എം.പി.അനസ്, കെ.രതീഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ നിർണ്ണയിച്ചത്. പുരസ്കാരം ജനുവരി 8 ന് വൈകു: 5 മണിക്ക് മേപ്പയ്യൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കെ.പി. കായലാട് സ്മാരക ട്രസ്റ്റും,പുരോഗമനകലാസാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ സമർപ്പിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി.അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്യും. എൽ.പി, യു. പി വിദ്യാർത്ഥികൾക്കായി ശാസ്ത്ര ക്വിസ് മത്സരം 4 മണിക്ക് നടക്കും.
Latest from Local News
ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര പള്ളിവേട്ടയോടനുബന്ധിച്ച് ആയിരങ്ങൾ ക്ഷേത്രത്തിൽ എത്തി.തണ്ടാൻ വരവ് ക്ഷേത്രനടയിൽ എത്തിയതോടെ ക്ഷേത്ര പരിസരം ജന നിബിഡമായി. ഇളനീർ
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒഴിവുള്ള എച്ച്. എസ്. എസ്. ടി സുവോളജി തസ്തികയിലേക്ക് താല്‍കാലിക
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 08 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM
നാടിന് ഉത്സവമായി കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് തരിശുനില നെല്‍കൃഷി വിളവെടുപ്പ്. കൊയ്ത്തുത്സവം നഗരസഭ ചെയര്‍മാന്‍ യു കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് ജനുവരി 12 ന് വൈകീട്ട് നാല് മണിക്ക് കൊടിയേറും. മേല്‍ശാന്തി അരയാക്കില്‍ പെരികമന







