റബർ പുകപ്പുര കത്തിനശിച്ചു

കൊയിലാണ്ടി: കീഴരിയൂർ ചട്ടിപ്പുരയിൽ മുഹമ്മദ് റഷീദിൻ്റെ ഉടമസ്ഥതയിൽ കണ്ണോത്ത് യു. പി സ്കൂളിന് സമീപം ഒതയോത്ത് പറമ്പിൽ സ്ഥിതി ചെയ്യുന്ന റബർ പുകപ്പുരക്ക് തീപിടിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അസംസ്കൃത റബർ സൂക്ഷിച്ചിരുന്ന ഷെഡിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചു. തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തി തീ പൂർണമായി കെടുത്തി. പുകപ്പുരയിൽ ഉണ്ടായിരുന്ന റബർ പൂർണ്ണമായും കത്തി നശിച്ചു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Leave a Reply

Your email address will not be published.