കോഴിയിറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

കോഴിയിറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിക്കുന്നു. മുട്ടയ്ക്ക് എട്ടു രൂപയാണ് വില. നവംബറിൽ ആറുമുതൽ 6.50 രൂപയായിരുന്നു മുട്ടവില.  ബ്രോയിലര്‍ കോഴി ഇറച്ചി കിലോയ്ക്ക് 290 രൂപയായി. രണ്ടാഴ്ച മുമ്പ് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 290 ആയി. ലഗോണ്‍ കോഴി ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയായി. സ്പ്രിങിന് കിലോയ്ക്ക് 340 രൂപായായി വര്‍ദ്ധിച്ചു

നോമ്പുകാലമായതിനാൽ ക്രിസ്മസ്, മണ്ഡലകാല സമയങ്ങളിൽ പൊതുവെ വില കുറയുന്ന വസ്തുക്കളാണ് കോഴിയിറച്ചിയും മുട്ടയും. എന്നാൽ പതിവിന് വിപരീതമായി വില ഓരോ ദിവസവും കൂടുകയാണെന്ന് കച്ചവടക്കാർ പറയുന്നു. വില വർധനവ് ഹോട്ടൽ-ഭക്ഷ്യ മേഖലയെയും ബാധിച്ചിട്ടുണ്ട്. 
കോഴിക്കുഞ്ഞുങ്ങളുടെ വില കൂടിയതും പ്രാദേശിക ഉത്പാദനം ഇടിഞ്ഞതുമാണ് കോഴി വില വർധിക്കാൻ കാരണമെന്ന് മൊത്തകച്ചവടക്കാർ പറയുന്നു. 35-40 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് 50 രൂപയാണ് ഇപ്പോൾ വില. 

Leave a Reply

Your email address will not be published.