കിണറ്റിൽ വീണ പന്നിയെ വെടിവെച്ചുകൊന്നു

അരിക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പന്നി കിണറ്റിൽ വീണു. പന്നിയെ നാട്ടുകാരു ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പുറത്തെടുക്കാൻ നടത്തിയ ശ്രമം വിഫലമായി. സ്ഥലത്ത് എത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രമണി പന്നിയെ വെടിവെക്കാൻ ഉത്തരവിടുകയും സ്ഥലത്ത് എത്തിയ ഗൺ മേൻ സുരേഷ് പേരാമ്പ്ര വെടിവെക്കുകയും ചെയ്തു.
പന്നിയെ പുറത്തെത്തിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെരുവണ്ണമൊഴി ഫോറസ്റ്റ് ഏരിയയിൽ പന്നിയെ
സംസ്കരിച്ചു. വാർഡ് മെമ്പർമാരായ നാരായണി,അനുജിത്ത് എന്നിവരും സ്ഥലത്ത് എത്തി.

Leave a Reply

Your email address will not be published.