ദേശീയപാത നിർമാണം: ചോമ്പാലിൽ സംരക്ഷണ ഭീതി നെടുകെ പിളർന്നു

ദേശീയപാത നിർമാണം ധ്രുതഗതിയിൽ നടന്നു വരുന്ന ചോമ്പാൽ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടർ പാസിനും മധ്യെ പണിത സംരക്ഷണ ഭിത്തി നെടുകെ പിളർന്നു. കുഞ്ഞിപ്പളളി അണ്ടർപ്പാസിനായി ഇരു ഭാഗങ്ങളായി റോഡ് ഉയർത്തിരുന്നു. ഇത് ഒരു ഭാഗത്ത് കുഞ്ഞിപ്പള്ളി ടൗണിലും മറുഭാഗം അവസാനിക്കുന്ന ചോമ്പാൽ ബ്ലോക്ക് ഓഫീസിനടുത്താണ് സർവ്വീസ് റോഡിന് സമീപം പൊട്ടി നെടുകെ പിളർന്ന് കിടക്കുന്നത്. ഈ ഭാഗങ്ങളിൽ മണ്ണ് നിറക്കുകയാണ്. ഭാരം കനക്കുന്നതോടെ ദേശീയപാത തകരും. ഇതോടെ സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിൽ പറ്റിയത് പോലെ വലിയ ദുരന്തമായി മാറും. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കമ്പിനിയുടെ എഞ്ചിനിയറിങ് വിഭാഗം ഇത് ഒക്കെ നിസ്സാരവത്ക്കരിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം ഉയർന്നു.

സംഭവത്തിൽ ജില്ല കലക്ടർ റിപ്പോർട്ട് തേടിയത്തിന്റെ അടിസ്ഥാനത്തിൽ അഴിയൂർ സ് പെഷ്യൽ വില്ലേജ് ഓഫീസർ സി കെ ബബിത സംഭവ സ്ഥലം സന്ദർശിച്ചു. ഇതിന്റെ ഗുരുതരാവസ്ഥ ജില്ല ഭരണകൂടത്തെ അറിയിച്ചു. വിള്ളൽ വന്ന സ്ഥലം കെ കെ രമ എം എൽ എ, അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല, വൈസ് പ്രസിഡണ്ട് രമ്യ കരോട്ടി താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി ബാബുരാജ് എന്നിവർ സന്ദർശിച്ചു. ദേശീയപാതയിൽ തകർന്ന സംരക്ഷണ ഭിത്തി മാറ്റി പണിയണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നത്തിന്റെ ഗൗരവം ജില്ല കലക്ട്ര റെ അറിയിച്ചതായി അവർ പറഞ്ഞു.

Leave a Reply

Your email address will not be published.