മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് നടന്ന മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി പ്രകാരം ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കമ്മിറ്റി വേനൽക്കാല പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ വെച്ച് ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അംഗം മുജീബ് കോമത്ത് വിത്തുകളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.

സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ബാബു നിർവ്വഹിച്ചു. വാർഡ് മെമ്പർ സവിത വലിയ പറമ്പത്ത് അധ്യക്ഷയായി. മഹാത്മഗാന്ധി, നെഹ്റു, അംബേദ്ക്കർ, ടാഗോർ, അബുൽ കലാം ആസാദ്, തുടങ്ങിയ ദേശീയ നേതാക്കളുടെ ഫോട്ടോ എൻ.എൻ.എസ്.എസ് യൂണിറ്റ് കണ്ണോത്ത് യു.പി സ്കൂളിന് സമ്മാനിച്ചു. സപ്തദിന ക്യാമ്പിലെ മികച്ച വളണ്ടിയർമാർക്കും ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്തംഗം നിഷാഗ ഇല്ലത്ത്, എം.സുരേഷ്, പ്രീജിത്ത് ജി.പി, റസാഖ് കുന്നുമ്മൽ, ടി.കെ വിജയൻ, കെ.ടി ചന്ദ്രൻ, കെ.എം സുരേഷ് ബാബു, കെ.ഗീത, ഗായത്രി പി.ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹരിത കർമ്മ സേനാംഗങ്ങൾക്ക് കിട്ടിയ സ്വർണ്ണാഭരണം തിരിച്ചു നൽകി മാതൃകയായി

Next Story

മുൻഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ അഭിനേതാവായിരുന്ന ഹരീന്ദ്രകുമാര്‍ അന്തരിച്ചു

Latest from Local News

കെ.പി. കായലാട് സാഹിത്യ പുരസ്കാരം ആര്യാ ഗോപിക്ക്

മേപ്പയ്യൂർ : പുരോഗമന കലാസാഹിത്യസംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ പത്താമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം ആര്യാ ഗോപിക്ക് ലഭിച്ചു. കണ്ണാടിയിലെ ദൈവം

കൊയിലാണ്ടി യിൽ റോഡിന്റെ പ്രവർത്തി ഇഴഞ് നീങ്ങുന്നു വ്യാപാരികൾ ദുരിത്തിൽ

കൊയിലാണ്ടി. റോഡിന്റെ വർക് ഇഴഞ് നീങ്ങുന്നതിൽ പ്രതിഷേധിച് കൊണ്ട് വ്യാപാരികൾ. കച്ചവടക്കാർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണം എന്നും പൊടി ശല്യ o

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.