കോഴിക്കോട്ട് ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. ലോറിക്കിടയിൽ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്‍കുന്ന് നിന്നെത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൈസൂരുവിൽ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറിയാണ് മറിഞ്ഞത്.

 

Leave a Reply

Your email address will not be published.