കീഴരിയൂർ:കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് നടന്ന മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു .വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി പ്രകാരം ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കമ്മിറ്റി വേനൽ കാല പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ വെച്ച് ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അംഗം മുജീബ് കോമത്ത് വിത്തുകളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ബാബു നിർവ്വഹിച്ചു. വാർഡ് മെമ്പർ സവിത വലിയ പറമ്പത്ത് അധ്യക്ഷയായി. മഹാത്മ ഗാന്ധി,നെഹ്റു, അംബേദ്ക്കർ, ടാഗോർ,അബുൽ കലാം ആസാദ്, തുടങ്ങിയ ദേശീയ നേതാക്കളുടെ ഫോട്ടോ എൻ.എൻ.എസ്.എസ് യൂണിറ്റ് കണ്ണോത്ത് യു.പി സ്കൂളിന് സമ്മാനിച്ചു.സപ്തദിന ക്യാമ്പിലെ മികച്ച വളണ്ടിയർമാർക്കും ഉപഹാരം നൽകി.ഗ്രാമ പഞ്ചായത്തംഗം നിഷാഗ ഇല്ലത്ത്, എം.സുരേഷ്,പ്രീജിത്ത് ജി.പി,റസാഖ് കുന്നുമ്മൽ,ടി.കെ വിജയൻ, കെ.ടി ചന്ദ്രൻ,കെ.എം സുരേഷ് ബാബു,കെ.ഗീത,ഗായത്രി പി.ടി എന്നിവർ സംസാരിച്ചു
Latest from Local News
കോഴിക്കോട്: കക്കാടംപൊയിലിൽ ബസ് അപകടം. നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 05 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്
മുചു കുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ സാമ്പത്തിക സമാഹരണം തുടങ്ങി. ആദ്യ സംഭാവന കണ്ടിയിൽ കരുണനിൽ നിന്നും
തീവണ്ടി യാത്രയ്ക്കിടെ യുവതിയുടെ ഒന്നര പവൻ ബ്രെയ്സ്‌ലെറ്റ് (കൈവള) നഷ്ടപ്പെട്ടതായി പരാതി. ഞായറാഴ്ച രാവിലെ പത്തര മണിക്ക് ഏറനാട് എക്സ്പ്രസ്സിൽ കയറാൻ
പന്തലായനി: ചാത്തോത്ത് ലക്ഷ്മി അന്തരിച്ചു (88) ഭർത്താവ് പരേതനായ ചാത്തോത്ത് ഗോപി. മക്കൾ: വിജീഷ് (ജനറൽ എൻ്റർപ്രൈസസ്, കൊയിലാണ്ടി) ബീന (അദ്ധ്യാപിക







