ആയുര്‍വേദ തെറാപ്പിസ്റ്റ്, നഴ്‌സ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ് താത്ക്കാലിക നിയമനത്തിന് ജനുവരി ആറിന് അഭിമുഖം നടത്തും. യോഗ്യത: ആയുര്‍വേദ തെറാപ്പിസ്റ്റ് -ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ തെറാപ്പി കോഴ്‌സ് അല്ലെങ്കില്‍ ചെറുതുരുത്തി പഞ്ചകര്‍മ നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തെറാപ്പി കോഴ്‌സ്, ആയുര്‍വേദ നഴ്‌സ് -ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ ബി എസ് സി നഴ്‌സിങ് (ആയുര്‍വേദം). സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2371486.

Leave a Reply

Your email address will not be published.