“മനുഷ്യർക്കൊപ്പം”കേരള മുസ്ലിം ജമാഅത്ത് കേരള യാത്ര നാലാം ദിവസത്തിലേക്ക്

കോഴിക്കോട്.കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക്‌ എങ്ങും ആവേശം വിതറി ഇന്ന് നാലാം നാളിലേക്ക്. മനുഷ്യർക്കൊപ്പം എന്ന അതി പ്രധാനമായ ആശയത്തെ പൊതു സമൂഹം ഏറ്റെടുത്തുവെന്ന് തെളിയിക്കുന്നതാണ് ഓരോ സ്ഥലത്തേയും സ്വീകരണ കേന്ദ്രങ്ങളിൽ ഒഴുകിയെത്തുന്ന ജന സഞ്ചയംസൂചിപ്പിക്കുന്നത്. ഇന്നലെ നാദാപുരത്ത് ജാഥക്ക് നൽകിയ സ്വീകരണത്തിന്റെ ഭാഗമായി ജാഥ നായകർ നടത്തിയ വാർത്ത സമ്മേളനത്തിൽ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ അടിസ്ഥാന വികസനത്തെ ഊന്നിയുള്ള കാര്യങ്ങൾ മുന്നോട്ട് വെക്കുകയുണ്ടായി. ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയത, മെല്ലെപ്പോക്ക് കാരണം വടകര നഗരം അനുഭവിക്കുന്ന ഗതാഗത ദുരിതങ്ങൾ, എലിവേറ്റഡ് ഹൈവേ നിർമാണത്തിലെ തർക്കങ്ങൾ, മലയോര ജനതയുടെ ദീർഘകാല ആവശ്യമായ വയനാട്ടിലേക്കുള്ള ചുരമില്ലാത്ത ദൂരം കുറഞ്ഞ വിലങ്ങാട് -കുഞ്ഞോഓം, പൂഴിത്തോട്-പടിഞ്ഞാറത്തറ, റോഡുകൾ യഥാർഥ്യമാക്കുക, കുറ്റ്യാടി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബൈപാസ് നിർമാണം തുടങ്ങി കേന്ദ്ര, സംസ്ഥാന സർക്കാർ, ജന പ്രതിനിധികളായ മന്ത്രിമാർ, എം പി മാർ എം എൽ എ മാർ യുദ്ധ കാലടിസ്ഥാനത്തിൽ ഇടപെട്ടു കൊണ്ട് പരിഹാരം കാണണമെന്ന്ആവശ്യപ്പെട്ടു. വടകര ജില്ലാ ആശുപത്രിക്ക് പുറമെ നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി താലൂക്ക് ആശുപത്രികളിൽ ട്രോമ കെയർ ഉൾപ്പെടെ സ്പെഷ്യലിറ്റി ഡോക്ടർമാർ, ജീവനക്കാർ ഉൾപ്പെടെ സേവനം ഉറപ്പുവരുത്തണമെന്നും നേതാക്കൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ജാഥ ഉപ നായകാരായ സയ്യിദ് ഇബ്രാഹിംമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, മുസ്ലിം ജമാഅത്‌ സംസ്ഥാന വൈസ് പ്രസിഡന്റ് മരായമംഗലം അബ്ദുറഹ്മാൻ ഫൈസി, സി പി സൈതലവി, അബ്ദുറഹ്മാൻ ബാഖവി മടവൂർ സന്നിഹിതരായി.

Leave a Reply

Your email address will not be published.

Previous Story

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

Next Story

അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി

Latest from Local News

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം ബാലുശേരിയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരുന്ന ചെറുപുഴ പാണയങ്കാട്ട് അലക്സ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ഖാദി വസ്ത്ര നിർമ്മാതാക്കളെ ആദരിച്ചപ്പോൾ; ചേമഞ്ചേരിക്കും അഭിമാനം

ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ഖാദി വസ്ത്ര നിർമ്മാതാക്കളെ ആദരിച്ചപ്പോൾ ചേമഞ്ചേരിക്കും അഭിമാന നിമിഷം. കോഴിക്കോട് സർവ്വോദയ സംഘത്തിന് കീഴിൽ

വായനയുടെ പുതിയ അധ്യായങ്ങൾക്ക് പയ്യോളിയിൽ തുടക്കമായി

അറിവിന്റെ കരുത്തിൽ റിപ്പബ്ലിക് ദിനാഘോഷം. ​പയ്യോളി നഗരസഭ ലൈബ്രറിയിലെ പുസ്തക ലോകത്തേക്ക് ഇനി പയ്യോളി പോലീസും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ,