കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇനി മുതൽ കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഈ മാസം 17-മുതൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് (പുനഃസംഘടന) തുടങ്ങുന്നതിന്റെ ഭാഗമായി നിബന്ധനകൾ കർശനമാക്കി.

സർക്കാർ, അർധ സർക്കാർ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ, അങ്കണവാടി എന്നിവയിലെ സ്ഥിരം ജീവനക്കാർക്കും മത്സരിക്കാനാവില്ല. കുടുംബശ്രീയിൽ അയൽക്കൂട്ടം, ഇതിനുമുകളിൽ എഡിഎസ്, സിഡിഎസ് എന്നിങ്ങനെ ത്രിതല ഭരണസംവിധാനമാണുള്ളത്. ഇതിൽ സിഡിഎസ്(കമ്യൂണിറ്റി ഡിവലപ്മെന്റ് സൊസൈറ്റി) ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സിഡിഎസ് അംഗം, എഡിഎസ്(ഏരിയ ഡിവലപ്മെന്റ് സൊസൈറ്റി) ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവർക്കാണ് നിബന്ധന.

കുടുംബശ്രീ സംഘടനാസംവിധാനത്തിൽ നിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, സിഡിഎസിൽനിന്നുള്ള വായ്പ എന്നിവയിൽ കുടിശ്ശിക വരുത്തിയവർക്ക് മത്സരിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാവർഷവും ഡിസംബറിനു മുൻപ്‌ കുടുംബശ്രീയിൽ ഓഡിറ്റ് പൂർത്തിയാക്കാറുണ്ട്.

ഒരാൾക്ക് രണ്ടുതവണ മാത്രമേ സിഡിഎസ് ചെയർപേഴ്സൺ ആവാൻ കഴിയൂയെന്നും നിബന്ധനയുണ്ട്. അതുപോലെ ഒരു അയൽക്കൂട്ട അംഗത്തിന് തുടർച്ചയായി മൂന്നുതവണയിൽ കൂടുതൽ സിഡിഎസ് അംഗമാകാനും കഴിയില്ല. മാത്രവുമല്ല ആശ വർക്കർമാർ, ജനപ്രതിനിധികൾ തുടങ്ങി നിലവിൽ ഏതെങ്കിലും ശമ്പളമോ ഓണറേറിയമോ കൈപ്പറ്റുന്നവർ, വിവിധ ചുമതലകളിലേക്ക് സർക്കാർ നിയോഗിച്ചവർ, കുടുംബശ്രീ സംവിധാനത്തിൽ നിന്ന് പ്രതിമാസ ഓണറേറിയമോ ശമ്പളമോ കൈപ്പറ്റുന്നവർ എന്നിവർക്കും മത്സരിക്കാനാവില്ല. 

Leave a Reply

Your email address will not be published.

Previous Story

അഴിയൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോസ്റ്റർ

Next Story

അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്ക്

Latest from Main News

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 13 വരെ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 13 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹർഷിന വീണ്ടും സമരത്തിൽ

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഹർഷിന വീണ്ടും സമരത്തിൽ. ആരോഗ്യമന്ത്രിയുടെ

റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ കേരള പൊലീസ് എഐ സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു

സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കേരള പൊലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു. റോഡ് അപകടങ്ങളുടെ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്താനുള്ള ഉത്തരവ് നടപ്പിലാക്കണമെന്ന് ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽപ്പെട്ടതാണെന്ന കേരള സർക്കാറിൻ്റെ ഉത്തരവ് പാലിക്കണമെന്ന് ഓഹരി ഉടമകളുടെ കൂട്ടായ്മയായ ഷെയർ