കുണ്ടായിത്തോട് അടിപ്പാത: റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജനങ്ങളുടെ ദീർഘകാല ആവശ്യമായ കുണ്ടായിത്തോട് റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനൊപ്പം കുണ്ടായിത്തോട് അടിപ്പാത സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതി ഒഴിവാക്കുകയും അടിയന്തര പ്രാധാന്യത്തോടെ റെയിൽവേ ഇടപെടുകയും വേണം. ജനങ്ങളുടെ പ്രശ്നങ്ങളും ന്യായമായ അഭിപ്രായങ്ങളും കേൾക്കാൻ റെയിൽവേ തയാറാകണം. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ജനപ്രതിനിധി എന്ന നിലയിൽ ഇടപെടലുകൾ നടത്തിയതായും സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

കുണ്ടായിത്തോട് അടിപ്പാത സംബന്ധിച്ച്
നേരത്തെ തന്നെ റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും എത്രയും പെട്ടെന്ന് പദ്ധതി യാഥാർത്ഥ്യമാക്കാൻ നിർദ്ദേശം നൽകിയിരുന്നതായും കലക്ടർ പറഞ്ഞു. അടിപ്പാതയെ ബന്ധിപ്പിക്കുന്ന റോഡിനായി പ്രപ്പോസൽ സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെടും. അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധിക്ക് ഉൾപ്പെടെ ഇടയാക്കുമെന്നതിനാൽ
പൊതുജനാരോഗ്യം മുൻനിർത്തി
ദുരന്തനിവാരണ നിയമപ്രകാരം റെയിൽവേക്ക് നോട്ടീസ് നൽകുമെന്നും കലക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 4 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

Next Story

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ

Latest from Main News

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്താനുള്ള ഉത്തരവ് നടപ്പിലാക്കണമെന്ന് ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽപ്പെട്ടതാണെന്ന കേരള സർക്കാറിൻ്റെ ഉത്തരവ് പാലിക്കണമെന്ന് ഓഹരി ഉടമകളുടെ കൂട്ടായ്മയായ ഷെയർ

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് നാളെ

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ (ജനുവരി 29). ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സ്ഥിതിയെ കുറിച്ചറിയാനുള്ള 2025ലെ സാമ്പത്തിക അവലോക

മൂന്നാം ബലാത്സംഗ കേസ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചു

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. പരാതിക്കാരിയുമായി ഉഭയസമ്മത

മഹാരാഷ്ട്രയിൽ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

 മഹാരാഷ്ട്രയിൽ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ബരാമതിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ്