ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം (ടാബ്ലോ) തിരഞ്ഞെടുക്കപ്പെട്ടു

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം (ടാബ്ലോ) തിരഞ്ഞെടുക്കപ്പെട്ടു. നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരത എന്ന ചരിത്രനേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത്.

‘സ്വതന്ത്രത കാ മന്ത്ര – വന്ദേ മാതരം’, ‘സമൃദ്ധി കാ മന്ത്ര – ആത്മനിർഭർ ഭാരത്’ എന്നീ ആശയങ്ങളിൽ ഏതെങ്കിലും ഒന്നിനെ ആധാരമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു മന്ത്രാലയത്തിന്റെ നിർദേശം. ഇതിൽ ‘സമൃദ്ധി കാ മന്ത്ര – ആത്മനിർഭർ ഭാരത്’ എന്ന തീമിലാണ് കേരളം ടാബ്ലോ അവതരിപ്പിക്കുന്നത്. ‘വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും – ആത്മനിർഭർ കേരളം ഫോർ ആത്മനിർഭർ ഭാരത്’ എന്നതാണ് വിഷയവത്കരണം.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയത്തിന്റെ അടിസ്ഥാനത്തിൽ കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് ജെ. എസ്. ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. ഈ വർഷം കർത്തവ്യപഥിൽ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ 17 സംസ്ഥാനങ്ങളാണ് ഇടം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം പിഷാരികാവ് ദേവസ്വം 2026 ലെ കലണ്ടർ പുറത്ത് ഇറക്കി

Next Story

ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പ്രവർത്തക സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും

Latest from Main News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി പി എ പ്രദീപും വസന്തയും കുടുംബവും ആണ് ഇന്ന് (ശനിയാഴ്ച)

ഈ മാസം അവസാനത്തോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്

ഈ മാസം അവസാനത്തോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്. ജനുവരി 15-ന് ശേഷം ഔദ്യോഗിക സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക്

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടിരിക്കുന്ന യുവതീയുവാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയായ കണക്ട് ടു വർക്ക്

ആധാരം രജിസ്ട്രേഷന് സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകളുമായി റജിസ്ട്രേഷൻ വകുപ്പ്

പൊതുജനങ്ങൾക്ക് സ്വയം ആധാരമെഴുതാനുള്ള സൗകര്യം ഒഴിവാക്കി ആധാരം രജിസ്ട്രേഷന് സംസ്ഥാനമൊട്ടാകെ സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകൾ (ടെംപ്ലേറ്റ്) ഉപയോഗിക്കാൻ രജിസ്ട്രേഷൻ വകുപ്പ്.  ഫോം

എട്ട് ജില്ലകളിൽ ഇന്ന് നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

എട്ട് ജില്ലകളിൽ ഇന്ന് നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15.6 മില്ലി