ചോമ്പാല :ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി നേതൃത്വത്തിൽ നടത്തിയ അന്തരാഷ്ട ചലച്ചിത്രോൽസവത്തിൽ 20 സിനിമകൾക്ക് വിലക്ക് എർപ്പെടുത്തിയതിൽ നിന്നും പുറത്തേക്ക് വരുന്നത് ഭരണകൂട ഭീകരതയാണെന്ന് മുൻകേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആവിഷ്ക്കാര നിഷേധം രാജ്യം ഫാസിസത്തിലെക്ക് നീങ്ങുന്നതിന്റെ . തെളിവാണ് അദ്ദേഹം പറഞ്ഞു.ചോമ്പാൽ ദൃശ്യം ഫീലം സൊസെറ്റി സംഘടിപ്പിച്ച അഞ്ചാമത് അന്തരാഷ്ട്ര ചലച്ചിത്രോൽസവം മുക്കാളി എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ഫാസിസ്റ്റ് നടപടിക്ക് എതിരെ സംസ്ക്കാരിക നായകൻമാർ പ്രതിക്കാതിരുന്നത് . അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ വി പി രാഘവൻ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ രാംദാസ് കടവല്ലൂർ മുഖ്യാതിഥിയായി. കൺവീനർ പി ബാബുരാജ് ,ഫെസ്റ്റി വെൽ ഡയറക്ടർ വി പി മോഹൻദാസ് , മാധ്യമ പ്രവർത്തകൻ പ്രദിപ് ചോമ്പാല , സിനിമ നിരുപകൻസി വി രമേശൻ, സി എച്ച് അച്യുതൻ എന്നിവർ സംസാരിച്ചു.
Latest from Local News
ദേശീയ പാത NH 66 മേൽപ്പാലത്തിന്റെ പ്രവർത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി കൊണ്ടാവണം : ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കാപ്പാട് കനിവ് സ്നേഹതീരം അന്തേവാസിയായിരുന്ന ബീവിജാൻ (76) അന്തരിച്ചു. കോഴിക്കോട് ചക്കുംകടവ് സ്വദേശിയായിരുന്നു.
ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പ്രവർത്തക സംഗമവും പയ്യോളി നഗരസഭ കൗൺസിലർമാരായി തെരെഞ്ഞെടുക്കപ്പെട്ട മേഖലാ സമിതി മെമ്പർമാർക്ക്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം 2026 ലെ കലണ്ടർ പുറത്ത് ഇറക്കി. ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ
പയ്യോളി: ദേശീയപാതയിൽ നിക്കാട് യനിക്കാട് പള്ളി അയ്യപ്പക്ഷേത്ര പരിസരത്ത് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭം മനുഷ്യച്ചങ്ങലയായി മാറി. ദേശീയപാത







