നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും ആദ്യഘട്ട പരിശോധനക്ക് തുടക്കം. വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി ചാത്തമംഗലത്തെ ഇ.വി.എം, വിവിപാറ്റ് വെയര്‍ഹൗസിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ മേല്‍നോട്ടത്തില്‍ ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിലെ അംഗീകൃത എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. തിരഞ്ഞെടുപ്പ് കമീഷന്‍ വെബ്സൈറ്റില്‍ (https://www.eci.gov.in/evm-vvpat) ലഭ്യമായ മാന്വല്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു പരിശോധന.
ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും പരിശോധനാ നടപടികള്‍ നിരീക്ഷിക്കാന്‍ അവസരം ഒരുക്കിയിരുന്നു. അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂർ അണ്ടർപാസ് തകർച്ച: നിർമ്മാണത്തിലെ അശാസ്ത്രീയത അടിയന്തിരമായി പരിശോധിക്കണം; ഷാഫി പറമ്പിൽ എം.പി. സ്ഥലം സന്ദർശിച്ചു

Next Story

“മനുഷ്യർക്കൊപ്പം”കേരള മുസ്ലിം ജമാഅത്ത് കേരള യാത്ര നാലാം ദിവസത്തിലേക്ക്

Latest from Main News

വിമാനത്തിനുള്ളിലെ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ്

ആയുര്‍വേദ തെറാപ്പിസ്റ്റ്, നഴ്‌സ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ് താത്ക്കാലിക നിയമനത്തിന് ജനുവരി

കുണ്ടായിത്തോട് അടിപ്പാത: റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജനങ്ങളുടെ ദീർഘകാല ആവശ്യമായ കുണ്ടായിത്തോട് റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്ന് പൊതുമരാമത്ത്-

അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നും യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഗ്‌നിവീര്‍