മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടിരിക്കുന്ന യുവതീയുവാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയായ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് പ്രതിമാസം 1,000 രൂപ വീതം സഹായം ലഭിക്കും. അപേക്ഷകൾ eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി മാത്രമേ സ്വീകരിക്കു.

കേരളത്തിൽ സ്ഥിരതാമസമുള്ള 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

കേന്ദ്ര–സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അംഗീകൃത സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരും UPSC, PSC, ബാങ്ക്, റെയിൽവേ, പ്രതിരോധ സേനകൾ ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകൾക്ക് അപേക്ഷ നൽകി തയ്യാറെടുക്കുന്നവരും പദ്ധതിക്ക് അർഹരാണ്.

അപേക്ഷ ലഭിക്കുന്ന തീയതി അടിസ്ഥാനമാക്കിയുള്ള മുൻഗണന ക്രമത്തിലാണ് സഹായം അനുവദിക്കുക. ഒരാൾക്ക് നൈപുണ്യ പരിശീലനമോ മത്സരപരീക്ഷാ തയ്യാറെടുപ്പോ ഏത് വിഭാഗത്തിലായാലും ഒരിക്കൽ മാത്രമായി പരമാവധി 12 മാസം സഹായം ലഭിക്കും.

സാമൂഹിക ക്ഷേമ പെൻഷനുകൾ, സർവീസ്/കുടുംബ പെൻഷൻ, EPF പെൻഷൻ എന്നിവ ലഭിക്കുന്നവർ, മറ്റ് കേന്ദ്ര–സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ സ്വീകരിക്കുന്നവർ, സർക്കാർ വകുപ്പുകളിലോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
അതുപോലെ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/എലിജിബിലിറ്റി പരീക്ഷകൾക്കുള്ള പരിശീലനവും പദ്ധതിയുടെ പരിധിയിൽപ്പെടില്ല.

ജനന സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതാ രേഖകൾ, തിരിച്ചറിയൽ രേഖ, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നിവ നിർബന്ധമാണ്. നൈപുണ്യ പരിശീലനം നടത്തുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റോ സത്യവാങ്മൂലമോ, മത്സരപരീക്ഷാ തയ്യാറെടുപ്പുകാർ പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ആവശ്യമാണ്.

Leave a Reply

Your email address will not be published.

Previous Story

ആധാരം രജിസ്ട്രേഷന് സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകളുമായി റജിസ്ട്രേഷൻ വകുപ്പ്

Next Story

ഈ മാസം അവസാനത്തോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്

Latest from Main News

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും ആദ്യഘട്ട പരിശോധനക്ക് തുടക്കം. വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി

തിരുവങ്ങൂർ അണ്ടർപാസ് തകർച്ച: നിർമ്മാണത്തിലെ അശാസ്ത്രീയത അടിയന്തിരമായി പരിശോധിക്കണം; ഷാഫി പറമ്പിൽ എം.പി. സ്ഥലം സന്ദർശിച്ചു

ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന തിരുവങ്ങൂർ അണ്ടർപാസിന്റെ ഒരു ഭാഗം അപകടകരമായ വിധത്തിൽ ഇടിഞ്ഞുതാഴ്ന്ന പശ്ചാത്തലത്തിൽ വടകര എം.പി. ഷാഫി പറമ്പിൽ

അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്ക്

അങ്കണവാടികൾ വഴി ആറ് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക

കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇനി മുതൽ കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഈ മാസം 17-മുതൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് (പുനഃസംഘടന)