ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പ്രതിക്ഷേധ പ്രകടനത്തിനു നിയോജക മണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം നേതൃത്വം നൽകി. ജില്ലാ സെക്രെട്ടറി എം കെ സായീഷ്, റാഷിദ് മുത്താമ്പി, നിംനാസ് എം, നിഖിൽ കെ വി, റംഷീദ് കാപ്പാട്, ഷംനാസ് എം പി, അഭിനവ് കണക്കശ്ശേരി, ജൂബിക, ബിനീഷ് ലാൽ, ഷമീം ടി ടി, റജീൽ, നിതിൻ, സജിത്ത് കാവും വട്ടം, ഷാനിഫ് വരകുന്ന്, അബ്ദുറഹ്‌മാൻ, അഭിനന്ദ്, നിഖിൽ,അക്ഷയ് എന്നിവർ പങ്കെടുത്തു.
