തിക്കോടി പഞ്ചായത്ത്‌ റെയിൽവേ ലെവൽ ക്രോസ് അടയ്ക്കൽ,ആശങ്ക പരിഹരിക്കണം

തിക്കോടി റെയിൽവേ ലെവൽ ക്രോസ് സ്ഥിരമായി അടയ്ക്കുമ്പോൾ ഉണ്ടാകുന്ന യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കോഴിക്കോട് വെസ്റ്റ്‌ഹിൽ സീനിയർ സെക്ഷൻ വർക്സ് എൻജിനിയർ ആബിദ് പെരേരയുമായി തിക്കോടി ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി ചർച്ച നടത്തി. റെയിൽവേ ലെവൽ ക്രോസ് അടച്ചതിനെത്തുടർന്ന് തിക്കോടിയിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് തിക്കോടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.കെ ഫൈസൽ, ബ്ലോക്ക് മെമ്പർ പി.പി കുഞ്ഞമ്മദ്, വാർഡ് മെമ്പർ ഷഫ്‌ന ഷാനവാസ്‌ എന്നിവരുടെ നേതൃത്വത്തിലാണ് റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയത്.
ചർച്ചയിലെ ​പ്രധാന തീരുമാനങ്ങൾ ഇവയാണ്: നിർമ്മാണത്തിലിരിക്കുന്ന അടിപ്പാത ജനുവരി 31-നു മുമ്പ് തുറന്നു കൊടുക്കും.
മഴക്കാലത്ത് അടിപ്പാതയിൽ വെള്ളം കയറുന്നത് തടയാൻ പ്രത്യേക ഭിത്തിയും, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനവും ഏർച്ചെടുത്തും. അപ്രോച്ച് റോഡ് പൂർണ്ണമായും റൂഫ് ചെയ്ത് സംരക്ഷിക്കാനും തീരുമാനമായി.
ഭാവിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിലവിലുള്ളതിന് 15 മീറ്റർ മാറി പുതിയൊരു അടിപ്പാത കൂടി നിർമ്മിക്കാനുള്ള പ്രൊപ്പോസൽ റെയിൽവേയ്ക്ക് സമർപ്പിക്കും. നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ പഞ്ചായത്തിന്റെ ആവശ്യപ്രകാരം ശനിയാഴ്ച തന്നെ മാറ്റിസ്ഥാപിക്കും.

Leave a Reply

Your email address will not be published.