സംസ്ഥാനത്തെ സ്കൂൾ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും വൻ മാറ്റങ്ങൾ വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും വൻ മാറ്റങ്ങൾ വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും റദ്ദാക്കി സർക്കാർ  പുതിയ ഉത്തരവിറക്കിയത്. ഇതോടെ നെറ്റ് (NET), സെറ്റ് (SET), എംഫിൽ, പിഎച്ച്ഡി, എംഎഡ് തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉള്ളവർക്കും അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് (K-TET) നിർബന്ധമായി. നേരത്തെ ഇത്തരം യോഗ്യതയുള്ളവരെ കെ-ടെറ്റിൽ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും പുതിയ ഉത്തരവ് പ്രകാരം ഈ ഇളവുകൾ ലഭിക്കില്ല.

ഹൈസ്കൂൾ അധ്യാപകർക്ക് പ്രഥമാധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബൈട്രാൻസ്ഫർ വഴി നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായി വിജയിച്ചിരിക്കണം. എൽ.പി, യു.പി വിഭാഗങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് മതിയാകും. അതേസമയം, കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. ഇതിൽ പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി വിഭാഗത്തിലും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി വിഭാഗത്തിലും പരിഗണിക്കും. കൂടാതെ, എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് ബാധകമായിരിക്കും.

Leave a Reply

Your email address will not be published.

Previous Story

തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പൊലീസ് കേസെടുത്തു

Next Story

പുതുവത്സരത്തെ വരവേറ്റ്  എളാട്ടേരി അരുൺ ലൈബ്രറി

Latest from Main News

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും ജനുവരി 12 നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും ജനുവരി 12 നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക്

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘടനയുടെ രാഷ്ട്രീയ നിലപാടിലും വ്യക്തത വരുത്തി ജി. സുകുമാരൻ നായർ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘടനയുടെ രാഷ്ട്രീയ നിലപാടിലും വ്യക്തത വരുത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല

പുതുവർഷത്തലേന്ന് ബെവ്‌കോയ്ക്ക് ലഭിച്ചത് 125.64 കോടി രൂപ

പുതുവർഷത്തലേന്ന് കേരളത്തിൽ മദ്യവിൽപ്പനയിൽ വൻ വർധനവ്. ഡിസംബർ 31-ന് മാത്രം ഔട്ട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് കോർപറേഷൻ

ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും

ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് മേഘാലയ

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വ​ദേശി തങ്കരാജാണ് (60)