ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതി എൻ വാസു ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്

ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് വാസു സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം നിഷേധിച്ച ​ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. താൻ അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നാണ് എൻ വാസുവിന്റെ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അങ്ങനെയുള്ള തന്നെ കസ്റ്റഡിയിൽ വെയ്ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാസുവിന്റെ വാദം.

Leave a Reply

Your email address will not be published.