തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പൊലീസ് കേസെടുത്തു

തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ടാണ് ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയെന്നാരോപിച്ച് യുവാവിനെ ഒരു സംഘം മര്‍ദിച്ചത്. 

നിയമവിരുദ്ധമായ സംഘം ചേരല്‍, അക്രമിച്ച് മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. തിങ്കളാഴ്ച രാത്രിയില്‍ ചാനിയം കടവില്‍ നിന്നും തിരുവള്ളൂര്‍ ഭാഗത്തേക്ക് ഗുഡ്സ് ഓട്ടോയുമായി പോകുമ്പാഴായിരുന്നു മര്‍ദനം. യാത്രക്കിടെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച് ഒരു സംഘം ഓട്ടോയെ പിന്തുടര്‍ന്നു. തിരുവള്ളൂരില്‍ വെച്ച് ഓട്ടോറിക്ഷയില്‍ നിന്നും യുവാവിനെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. നാട്ടുകാരിടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published.