മലപ്പുറത്ത് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം. പൂക്കോട്ടൂർ മൈലാടിയിൽ ഉച്ചയോടെയാണ് തീ ആളിപടർന്നത്. വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചെരുപ്പ് കമ്പനി പൂർണമായി കത്തിനശിച്ചു.
കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായതാണ് വിവരം. സംഭവത്തിൽ ആർക്കും ആളപായമില്ലെന്നാണ് വിവരം. ചെരുപ്പ് കമ്പനിയുടെ ഗോഡൗണിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.






