മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കും. ഇന്നലെ രാത്രിയോടെ എറണാകുളത്തുനിന്നും മൃതദേഹം തിരുവനന്തപുരത്തെ മുടവൻമുകളിലുള്ള വീട്ടിൽ എത്തിച്ചു. ഉച്ചവരെയാണ് പൊതുദർശനം.
വൈകുന്നേരത്തോടെയാണ് അന്ത്യകർമ ചടങ്ങുകൾ നടക്കുക. ചലച്ചിത്ര പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും രാവിലെ മുതൽ തന്നെ മുടവൻമുകളിലുള്ള മോഹൻലാലിൻ്റെ വസതിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, നടനും സംവിധായകനുമായ പ്രകാശ് വർമ തുടങ്ങിയവർ രാവിലെ തന്നെ മുടവൻമുകളിലുള്ള വീട്ടിലെത്തി മോഹൻലാലിൻ്റെ മാതാവിന് നിത്യശാന്തി നേർന്നു. മുടവൻമുകളിലെ കുടുംബവീട്ടിൽ തന്നെയാണ് മൃതദേഹം അടക്കം ചെയ്യുന്നത്. മോഹൻലാലിൻ്റെ പിതാവിൻ്റെയും ജ്യേഷ്ഠൻ്റെയും ശരീരം സംസ്കരിച്ചതിന് തൊട്ടടുത്തുതന്നെയാണ് മാതാവിനും ചിതയൊരുങ്ങുന്നത്.







